തിരുവനന്തപുരം: പേട്ട കല്ലൂംമൂട് ജംഗ്ഷനിൽ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചാക്ക ഐ.ടി.ഐയ്ക്ക് സമീപം മൈത്രി നഗർ പുളിയത്ത് വിളാകം വീട്ടിൽ അച്ചുഷാനാണ് (25) അറസ്റ്റിലായത്. മൂന്ന് പേരാണ് ആക്രമിച്ചതെന്നാണ് പരിക്കേറ്റവരുടെ മൊഴി. ബൈക്കിൽ പോവുകയായിരുന്ന രണ്ടുപേരെയാണ് ഗുണ്ടാസംഘങ്ങൾ ശനിയാഴ്ച വൈകിട്ട് അഞ്ചിന് നടുറോഡിൽ വെട്ടിവീഴ്ത്തിയത്. മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിന് ശേഷം ഒളിവിൽപ്പോയ അച്ചുവിനെ ബാലരാമപുരത്ത് നിന്നാണ് പിടികൂടിയത്. അച്ചുവിന്റെ ഫോൺ കേന്ദ്രീകരിച്ചും അടുപ്പമുള്ളവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലുമാണ് ഇയാളെ ഞായറാഴ്ച്ച പിടികൂടിയത്. ബാലരാമപുരം വഴി തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമമെന്നാണ് പൊലീസ് നിഗമനം.അച്ചുവിനെ കൂടാതെ കേസിലുൾപ്പെട്ട ഡബ്ബാർ ഉണ്ണി,കിച്ചു എന്നിവരെ പിടികൂടാനുണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |