റിയാദ്: വിമാനത്തിന് തകരാർ കണ്ടെത്തിയതിന് പിന്നാലെ സൗദി എയർലൈൻസ് ഇറക്കിവിട്ട യാത്രക്കാർക്ക് ആശ്വാസം. ഇവർക്ക് ടിക്കറ്റ് അനുവദിച്ചു. ഇന്ന് രണ്ട് വിമാനങ്ങളിലായി 122 യാത്രികരെയും സൗദിയിലേക്ക് കൊണ്ടുപോകും.
നെടുമ്പാശ്ശേരിയിൽ നിന്ന് ശനിയാഴ്ച്ച താത്രി 8.30ന് റിയാദിലേക്ക് പുറപ്പെടേണ്ട സൗദി എയർലൈൻസ് വിമാനത്തിന്റെ വാതിലിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് യാത്രക്കാരെ പുറത്തിറക്കിയത്. 280 യാത്രക്കാരിൽ നിന്ന് 122 യാത്രക്കാരെയാണ് പുറത്തിറക്കിയത്.യാത്രക്കാരെല്ലാം കയറിയതിന് ശേഷമായിരുന്നു തകരാർ കണ്ടത്. യാത്രക്കാരെ മുന്നറിയിപ്പ് കൂടാതെ പുറത്തിറക്കിയത് ചെറിയ തോതിൽ സംഘർഷത്തിന് ഇടയാക്കി.
തകരാർ പരിഹരിച്ചതിന് ശേഷം ഈ വിമാനത്തിൽ റിയാദിലേക്ക് തിരിക്കുമെന്നാണ് അധികൃതർ ശനിയാഴ്ച്ച അറിയിച്ചിരുന്നത്. തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു വിമാനത്തിൽ യാത്രക്കാരെ റിയാദിൽ എത്തിക്കുമെന്നും അധികൃതർ പറഞ്ഞു. എന്നാൽ കാനഡയിലേയ്ക്കും അമേരിക്കയിലേയ്ക്കുമുള്ള യാത്രക്കാരുമായി വിമാനം ശനിയാഴ്ച്ച അർദ്ധരാത്രി തന്നെ റിയാദിലേയ്ക്ക് പുറപ്പെട്ടിരുന്നു. ഇറക്കിവിട്ട യാത്രക്കാർക്ക് വിമാനത്താവളത്തിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. ഇവർ വിമാനത്താവളത്തിൽ പ്രതിഷേധവുമറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |