കറാച്ചി : ദാരിദ്ര്യം കുതിച്ചുയരുന്ന പാകിസ്ഥാന് മുന്നറിയിപ്പുമായി ലോകബാങ്ക്. രാജ്യത്തെ ദരിദ്രരുടെ എണ്ണം 39.4 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 34.2 ശതമാനമായിരുന്നു. പ്രതിദിന വരുമാനം 3.65 ഡോളറിൽ താഴെയുള്ളവരെയാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരായി പരിഗണിക്കുന്നത്. രാജ്യത്തെ ഏകദേശം 9.5 കോടി ജനങ്ങൾ നിലവിൽ ദാരിദ്ര്യത്തിലാണെന്ന് ലോകബാങ്ക് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന പാകിസ്ഥാൻ അനാവശ്യ ചെലവുകൾ ഒഴിവാക്കി സാമ്പത്തിക സുസ്ഥിരത കൈവരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ലോകബാങ്ക് നിർദ്ദേശിച്ചു. അടുത്ത വർഷം ആദ്യം രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലോകബാങ്കിന്റെ മുന്നറിയിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |