ഭോപ്പാൽ: നിർത്തിയിട്ടിരുന്ന ട്രക്കിൽ അമിതവേഗത്തിൽ വന്ന ബസിടിച്ച് 39 പേർക്ക് പരിക്ക്. മദ്ധ്യപ്രദേശിലെ ഖർഗോൺ ജില്ലയിൽ ബി ജെ പി പ്രവർത്തകർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കസ്രവാഡിന് സമീപത്ത് ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ പോയ പ്രവർത്തകരുടെ ബസാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഖപർജലി, രൂപ്ഗഢ്,റായ് സഗർ എന്നിവിടങ്ങളിലെ ബിജെപി പ്രവർത്തകരാണ് ബസിൽ കൂടുതലും ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |