പാട്ന: കടം വാങ്ങിയ പണം തിരിച്ചുകൊടുത്തിട്ടും ദളിത് യുവതിക്ക് നേരെ ക്രൂര മർദ്ദനം. പ്രതികൾ ആവശ്യപ്പെട്ട അധികതുക നൽകാൻ യുവതി വിസമ്മതിച്ചതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. ബീഹാറിലെ പാട്നയിൽ ശനിയാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
പ്രതികളിൽ നിന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് യുവതി 1500 രൂപ പലിശയ്ക്ക് കടം വാങ്ങിയിരുന്നു.കഴിഞ്ഞ ദിവസങ്ങളിലായി പണം തിരിച്ച് കൊടുത്തിരുന്നു. എന്നാൽ പ്രതികൾ ഇരയോട് അധികപണം ആവശ്യപ്പെടുകയും അവരത് നിരസിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് പ്രതികൾ ആക്രമണം നടത്തിയത്.
പ്രതികളായ പ്രമോദ് സിംഗും മകൻ അൻഷുവും മറ്റ് നാല് പേരും ചേർന്ന് ശനിയാഴ്ച രാത്രിയോടെ യുവതിയുടെ വീട്ടിലെത്തിയിരുന്നു.തുടർന്ന് ഇരയെ ബലം പ്രയോഗിച്ച് പ്രതികളുടെ വീട്ടിലേക്ക് കൊണ്ടുപോകുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. ശേഷം വടി കൊണ്ട് ക്രൂരമായി മർദ്ദിച്ച് നഗ്നയാക്കി മൂത്രം കുടിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ പണം നൽകിയില്ലെങ്കിൽ തന്നെ ഗ്രാമത്തിലൂടെ നഗ്നയാക്കി നടത്തുമെന്ന് പ്രതികൾ മുൻപും ഭീഷണിപ്പെടുത്തിയിരുന്നുയെന്നും പരാതിയിലുണ്ട്. ഇത് സംബന്ധിച്ച് യുവതി മുൻപും പൊലീസിൽ പരാതി നൽകിയിരുന്നു.എന്നാൽ യാതൊരു നടപടിയുമെടുത്തിരുന്നില്ലയെന്ന അധിക്ഷേപവുമുയരുന്നുണ്ട്. പ്രതികൾ ഒളിവിലാണെന്നും തിരച്ചിൽ നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |