കൊച്ചി : വെള്ളത്തൂവൽ സ്റ്റീഫൻ ഒരു വ്യക്തിയല്ല ചരിത്രത്തിലെ ഒരു അദ്ധ്യായമാണെന്നും എഴുത്തുകാരനായതിനാൽ അദ്ദേഹത്തോട് ഇരട്ടിച്ച സ്നേഹമാണുള്ളതെന്നും പ്രശസ്ത സാഹിത്യകാരനായ പി.സുരേന്ദ്രൻ പറഞ്ഞു.
വെള്ളത്തൂവൽ സ്റ്റീഫന്റെ എട്ടാമത്തെ പുസ്തകമായ 'തുറുങ്കറകൾ' നോവൽ പ്രകാശന ചടങ്ങ് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക നിലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രശസ്ത സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം പുസ്തക പ്രകാശനം നിർവഹിച്ചു. ബാബു ഇരുമല അദ്ധ്യക്ഷത വഹിച്ചു. ആദ്യ കോപ്പികൾ ചലച്ചിത്ര സംവിധായകരായ സതീഷ് പോൾ, അരുൺകുമാർ എന്നിവർ ഏറ്റുവാങ്ങി. വെള്ളത്തൂവൽ സ്റ്റീഫൻ, സത്യൻ കോനാട്ട്, പി.എസ്. രാജീവ്, ബാലകൃഷ്ണൻ കൊയ്യാൽ, ഓമൽ അലോഷ്യസ്, സി.എസ്. റെജികുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |