മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം നേര് 28ന് പാക്കപ്പ് ആവും. മോഹൻലാലും പ്രിയമണിയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ആണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. നിയമപുസ്തകങ്ങൾക്കു നടുവിൽ കണ്ണട ധരിച്ച് ഇരിക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം. വക്കീൽ കുപ്പായം അണിഞ്ഞു നിൽക്കുന്ന മോഹൻലാലിന്റെ ഫോട്ടോകൾ പുറകുവശമുണ്ട്. അഭിഭാഷകന്റെ വേഷമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. അധിപൻ, ജനകൻ , ഹലോ എന്നീ ചിത്രങ്ങളിൽ മോഹൻലാൽ വക്കീലായി അഭിനയിച്ചിട്ടു ണ്ട്. കോർട്ട്റൂം ഡ്രാമയായി ഒരുങ്ങുന്ന നേരിൽ സിദ്ധിഖ്, ജഗദീഷ്, ഗണേഷ് കുമാർ, നന്ദു, ദിനേശ് പ്രഭാകർ, ശാന്തി മായാദേവി, അനശ്വര രാജൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |