SignIn
Kerala Kaumudi Online
Tuesday, 05 December 2023 11.58 AM IST

നൈഷാദയായി സംയുക്ത

f

നന്ദമുരി കല്യാൺ റാം, സംയുക്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സ്പൈ ത്രില്ലർ ചിത്രം ഡെവിൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നൈഷാദ എന്ന കഥാപാത്രമായി സംയുക്ത പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നു. ബ്രിട്ടീഷ് സീക്രട്ട് ഏജന്റ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ബ്രിട്ടീഷ് രഹസ്യ അന്വേഷണ ഏജന്റായാണ് നന്ദമുരി കല്യാൺ റാം ചിത്രത്തിൽ വേഷമിടുന്നത്. ദേവാൻഷ് നാമ അവതരിപ്പിക്കുന്ന ചിത്രം അഭിഷേക് പിക്‌ചേഴ്‌സിന്റെ ബാനറിൽ അഭിഷേക് നാമ നിർമ്മിച്ച് സംവിധാനം ചെയ്യുന്നു. ശ്രീകാന്ത് വിസ കഥ, തിരക്കഥ, സംഭാഷണമൊരുക്കുന്നു. സൗന്ദർരാജൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം തമ്മിരാജു ആണ്. സംഗീതം ഹർഷവർധൻ രാമേശ്വർ, നവംബർ 24 ന് ചിത്രം തിയേറ്ററുകളിലെത്തും. പി.ആർ.ഒ : ശബരി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.