കൊച്ചി : സംസ്ഥാന സഹകരണ അഡിഷണൽ രജിസ്ട്രാറായി സ്ഥാനകയറ്റം ലഭിച്ച് തിരുവനന്തപുരത്തേക്ക് സ്ഥലം മാറി പോകുന്ന എറണാകുളം ജില്ലാ ജോ. രജിസ്ട്രാർ കെ.സജീവ് കർത്തയ്ക്ക് കണയന്നൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ യാത്ര അയപ്പ് നൽകി.
എറണാകുളം സെൻട്രൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ ചേർന്ന സമ്മേളനം സംസ്ഥാന സർക്കിൾ സഹ. യൂണിയൻ അംഗം വി.എം. ശശി ഉദ്ഘാടനം ചെയ്തു. താലൂക്ക് സർക്കിൾ സഹ.യൂണിയൻ ചെയർമാൻ ടി. എസ്.ഷൺമുഖദാസ് അദ്ധ്യക്ഷനായി. പി.എ.സി.എസ് താലൂക്ക് സെക്രട്ടറി അഡ്വ.എ.എൻ.സന്തോഷ്, അജയ് തറയിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |