വർക്കല: ഇന്റർനാഷണൽ അസ്ട്രോണമിക്കൽ സെർച്ച് കൊളാബറേഷൻ എന്ന ബഹിരാകാശ സംഘടന ആസ്ടോയിഡ് കണ്ടെത്തുന്നതിന് സ്കൂൾ കുട്ടികൾക്കായി നടത്തിയ മത്സരത്തിൽ വർക്കലയിലെ വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയ്ക്ക് വേണ്ടി നടത്തിയ മത്സരത്തിൽ 82 വ്യത്യസ്തമായ അഞ്ച് ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയാണ് ഇടവ ലിറ്റിൽ ഫ്ലവർസ്കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥി എസ്.ആരോമൽ,ജവഹർ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി പി.അദ്വൈത് എന്നിവർ നേട്ടം കരസ്ഥമാക്കിയത്. പാൻസ്റ്റാർ ബഹിരാകാശ യൂണിവേഴ്സിറ്റിയിൽ നിന്ന് ടെലിസ്കോപ്പിലെടുത്ത ശൂന്യാകാശ ചിത്രങ്ങൾ സോഫ്ട്‌വെയറിൽ ലോഡ് ചെയ്താണ് മത്സരാർത്ഥികൾ ഗ്രഹങ്ങളെ കണ്ടെത്തേണ്ടത്. കേരളത്തിൽ നിന്ന് രണ്ട് ടീമുകളാണ് വിജയിച്ചത്. നാസ ഒരു വർഷത്തോളം പഠനം നടത്തിയശേഷം ഗ്രഹങ്ങൾക്ക് കണ്ടെത്തിയവരുടെ പേര് നൽകും. ഇന്റർനാഷണൽ അസ്ട്രോണമിക്കൽ സെർച്ച് കൊളാബറേഷന്റെ അപ്രീസിയേഷൻ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് ലഭിച്ചു. ഇടവ കാപ്പിൽ വലിയവീട്ടിൽ സുരേഷ് കുമാറിന്റെയും സജിതകുമാരിയുടെയും മകനാണ് ആരോമൽ.വർക്കല മുണ്ടയിൽ മഴവില്ലിൽ സി.പ്രസന്നകുമാറിന്റെയും (റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട്) എസ്.ഷീബയുടെയും( അദ്ധ്യാപിക, പള്ളിക്കൽ ഗവ. എച്ച്.എസ്.എസ്.) മകനാണ് അദ്വൈത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |