തിരുവനന്തപുരം : തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ ഗുരുതര സുരക്ഷ വീഴ്ച. രാജാരവിവർമ്മ ആർട് ഗാലറി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി വേദിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ പാപ്പനംകോട് സ്വദേശിയായ അയൂബ് ഖാൻ എന്നയാൾ വേദിയിലേക്ക് ഓടിക്കയറി. മുഖ്യമന്ത്രി താഴെ ഇറങ്ങിയതിനാൽ വേദിയിലുണ്ടായിരുന്ന മന്ത്രി അഹമ്മദ് ദേവർകോവിലിനെ ആലിംഗനം ചെയ്യുകയായിരുന്നു. പെട്ടെന്നുണ്ടായ സംഭവത്തിൽ മന്ത്രി പരിഭ്രാന്തനായി.
പൊലീസ് ഓടിയെത്തി ഇയാളെ താഴേക്ക് വലിച്ചിഴച്ച് നീക്കി. മുഖ്യമന്ത്രിയെയും മന്ത്രിയെയും അഭിനന്ദിക്കാനാണ് വേദിയിൽ കയറിയതെന്നാണ് ഇയാൾ പറഞ്ഞത്. തൊട്ടടുത്തുള്ള മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ ഇയാൾ പൊലീസുകാരോട് കയർക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |