തിരുവനന്തപുരം:മൂന്നാമത് സെവൻത് ആർട്ട് ചലച്ചിത്രമേളയിൽ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം പന്ന്യൻ രവീന്ദ്രനിൽ നിന്ന് എം.ആർ.ഗോപകുമാർ ഏറ്റുവാങ്ങി.
ദി റിഡംപ്ഷൻ (ഇന്ത്യ) മികച്ച ചിത്രമായും സിമോൺ ഡെറായി (ഇറ്റലി) മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. അവാർഡ് ഒഫ് എക്സലൻസ് ത്രീ സിസ്റ്റർസ് ഇൻ എ ബോട്ട്(ഫ്രാൻസ്), മികച്ച നടിയായി ബട്ടർഫ്‌ളൈ ഗേൾ 85 ലെ അഭിനയത്തിന് ധന്യ നാഥ്(ഇന്ത്യ)ഉം അർഹയായി. ഗ്രാൻഡ് ജൂറി അവാർഡ്: ടോഡോസ് ലോസ് മെയിൽസ്(ഇറ്റലി).മറ്റു അവാർഡുകൾ: മികച്ച ഷോർട്ട് ഫിലിം ല പിയത്ര(യു.എസ്), അവാർഡ് ഒഫ് എക്സലൻസ് – ഉംബിരിക്കും ഉണ്ടോ(ഇന്ത്യ), അവാർഡ് ഒഫ് മെരിറ്റ് തെറ്റിപ്പൂ സമിതി(ഇന്ത്യ), ദാവീദിന്റെ ഇരുൾ കാഴ്ച(ഇന്ത്യ), സർഗ്ഗാത്മകതയിലെ അംഗീകാരത്തിനുള്ള അവാർഡ്: റെപ്യുഡിയേഷൻ(ഇന്ത്യ), ഗ്രാൻഡ് ജൂറി അവാർഡ്: എ പ്രയർ ഫോർ ദ ഡെവിൾ(യു.എ.ഇ), ബെസ്റ്റ് ഡയറക്ടർ നികിത ഹട്ടങ്ങടി(യു.എസ്) ഡോകുമെൻറ്റി ഫീച്ചർ: ലൈഫ് ഇൻ ലൂം(ഇന്ത്യ), ഗ്രാൻഡ് ജൂറി അവാർഡ്: എസ്.ആർ.പി.എസ്.കെ എ (കാനഡ), ബെസ്റ്റ് ഡയറക്ടർ: ബോറിസ് മലഗുർസ്‌കി (കാനഡ).ഡോക്യുമെന്ററി ഷോർട്ട്: പെൺതോൽപ്പാവക്കൂത്ത് (ഇന്ത്യ), ഗ്രാൻഡ് ജൂറി അവാർഡ്: വിനോല സെറ്റ്സ് ദ ടോൺ (ഫ്രാൻസ്).മാർ ഇവാനിയോസ് കോളേജ് ആഡിറ്റോറിയത്തിൽ നടന്ന മേളയിൽ പന്ന്യൻ രവീന്ദ്രനും എം.ആർ. ഗോപകുമാറും ചേർന്ന് വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. യു.എസ്, ഇന്ത്യ, കാനഡ, ഫ്രാൻസ്, ജർമ്മനി, മലേഷ്യ, ഇറ്റലി, ജപ്പാൻ, യു.എ.ഇ, ചൈന എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നൂറിലധികം എൻട്രികൾ ഫെസ്റ്റിവലിന് ലഭിച്ചിരുന്നു. രജത് കുമാർ (ഇന്ത്യ), ഷാമിൽ അലിയേവ് (അസർബൈജാൻ), ബൗഹൈക് യാസിൻ (ഫ്രാൻസ്), ഡോ: സദാശിവൻ നീലകണ്ഠൻ (ഇന്ത്യ), വേണു നായർ (ചെയർമാൻ ആൻഡ് ഫെസ്റ്റിവൽ ഡയറക്ടർ) എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |