മിക്ക വീടുകളിലും ലഭ്യമായതും പോഷകഗുണങ്ങൾ നിറഞ്ഞതും രുചിയേറിയതുമായ ഫലമാണ് പേരയ്ക്ക.
പേരക്കയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലർക്കും അറിയില്ലെങ്കിലും , മെക്സിക്കോയിലും തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലും നൂറ്റാണ്ടുകളായി ഇത് പാരമ്പര്യ വൈദ്യത്തിൽ ഉപയോഗിച്ചു വരുന്നു. പേരയുടെ ഇലകൾക്ക് മുടി കൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ച ത്വരിതപ്പെടുത്താനും കഴിവുണ്ട്. പഴങ്ങൾ പോലെ തന്നെ, പേരയിലകളിലും വിറ്റാമിൻ ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മുടി വളർച്ചയ്ക്ക് ആവശ്യമായ കൊളാജൻ പ്രവർത്തനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ഇതിന്റെ ആന്റിഓക്‌സിഡന്റ്, ആന്റി -ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ തലയോട്ടിയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. വിറ്റാമിൻ സി കൊളാജൻ പ്രവർത്തനം മെച്ചപ്പെടുത്തുകയും മുടി വളർച്ചയെ സഹായിക്കുകയും ലൈക്കോപീൻ സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു. . നിങ്ങളുടെ പതിവ് കേശസംരക്ഷണത്തിൽ പേരക്കയുടെ ഇലകൾ ഉൾപ്പെടുത്തുന്നത് മുടി വളരുന്നതിന് സഹായിക്കും. നൂറു ശതമാനം പ്രകൃതിദത്തവും പാർശ്വഫലങ്ങളില്ല എന്നതും ഇതിന്റെ മേൻമയാണ്. പേരക്ക ഇല ഉപയോഗിച്ച് ഒരു കപ്പ് ചായ ഉണ്ടാക്കി പതിവായി കുടിക്കാം അല്ലെങ്കിൽ മുടിയിലും തലയോട്ടിയിലും പുരട്ടാൻ ഒരുമിശ്രിതം തയ്യാറാക്കാം.
എങ്ങനെ ഉപയോഗിക്കാം
ഇതിനായി ഒരു പിടി പേര ഇലയും ഒരു ലിറ്റർ വെള്ളവും ഒരു പാത്രവും എടുക്കുക. പേര ഇലകൾ 20 മിനിറ്റ് വെള്ളത്തിൽ തിളപ്പിക്കണം. ഇത് അരിച്ചെടുത്ത് തണുക്കാൻ വയ്ക്കുക. കുളിച്ചതിന് ശേഷം ഈ മിശ്രിതം ഉപയോഗിക്കുന്നതാണ് നല്ലത്. മുടി ഉണങ്ങിയ ശേഷം പേരയിലയുടെ ലായനി പുരട്ടുക. കുറഞ്ഞത് 10 മിനിറ്റെങ്കിലും നിങ്ങളുടെ തലയോട്ടിയിൽ ലായനി മസാജ് ചെയ്യുക. മസാജ് ചെയ്യുന്നത് രക്തസമ്മർദ്ദം മെച്ചപ്പെടുത്തുകയും ഫോളിക്കിളുകൾക്ക് കൂടുതൽ പോഷണം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു
തലയോട്ടയിൽ രണ്ട് മണിക്കൂർ വരെ ഇത് നിലനിറുത്താം. ചെറുചൂട് വെള്ളത്തിൽ മുടി കഴുകുക. മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ ഈ ലായനി ആഴ്ചയിൽ മൂന്ന് തവണ ഉപയോഗിക്കുക. മുടി വളർച്ച ത്വരിതപ്പെടുത്താനും മുടി തിളങ്ങാനും ആഴ്ചയിൽ രണ്ടുതവണ ഇത് ഉപയോഗിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |