നെടുംകുന്നം : ലയൺസ് ക്ലബിന്റെയും തിരുവല്ല ഐ മൈക്രോ സർജറിയുടെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനയും നടന്നു. ലയൺസ് ക്ലബ് റീജിയൻ ചെയർപേഴ്‌സൺ ജോർജുകുട്ടി ദേവസ്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നെടുംകുന്നം ലയൺസ് ക്ലബ് പ്രസിഡന്റ് പി.ജി ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. സോൺ ചെയർപേഴ്‌സൺ ജോസഫ് ദേവസ്യ മുഖ്യപ്രഭാഷണം നടത്തി. ഡോ.ദേവി ഗാർഗി ബോധവത്കരണ ക്ലാസ് നടത്തി. ഡിസ്ട്രിക് ഓർഗനൈസിംഗ് സെക്രട്ടറി എബ്രഹാം ജോസ്, ആശവർക്കർ ഷീജ സന്തോഷ്, ബിനു നെച്ചിക്കാട്ട്, ജറിൻ ജോസ്, വി.എ ചാക്കോ, സുജോ ലൂക്ക് ജോൺ, ജസ്റ്റിൻ പടിയറ, ഇ.ജെ ജോസഫ്, സുനിൽ ജോസഫ്, ജോബിൻ ജോസഫ്, ജോൺസൺ വർഗ്ഗീസ്, എസ്.ശ്രീജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |