കോട്ടയം: സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവവൈവിധ്യ പരിപാലന സമിതി, ഹരിത വ്യക്തി, മികച്ച സംരക്ഷക കർഷകൻ, മികച്ച സംരക്ഷക കർഷക, ജൈവവൈവിധ്യ പത്രപ്രവർത്തകൻ (അച്ചടി മാദ്ധ്യമം), ജൈവവൈവിധ്യ മാദ്ധ്യമപ്രവർത്തകൻ (ദൃശ്യ, ശ്രവ്യമാദ്ധ്യമം), മികച്ച കാവ് സംരക്ഷണ പുരസ്‌കാരം, ജൈവവൈവിധ്യ സ്‌കൂൾ/വിദ്യാലയം, ജൈവവൈവിധ്യ കോളജ്/ കലാലയം, ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (സർക്കാർ, സഹകരണ, പൊതുമേഖല ), ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം( സ്വകാര്യ മേഖല) എന്നിങ്ങനെ 11 വ്യത്യസ്ത വിഭാഗങ്ങളിൽ അപേക്ഷിക്കാം. ഒക്ടോബർ 10 നകം നൽകണം. വിശദവിവരങ്ങൾക്ക് : www.keralabiodiversity.org
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |