കോട്ടയം : വലിയ ചുറ്റുമതിലിനുള്ളിലെ അഞ്ച് സെന്റിലേറെ സ്ഥലത്ത് കടിച്ചുകീറാൻ നിൽക്കുന്ന വിദേശയിനം വേട്ടനായ്ക്കകൾ. ഇവയെ പാർപ്പിക്കാൻ പ്രത്യേകം ഷെഡുകൾ. വിവിധ നിറങ്ങളിൽ ചുവരെഴുത്ത്. രാത്രിയിൽ ഡി.ജെ.പാർട്ടി. പൊതുവേ ശാന്തമായ കുമാരനല്ലൂർ കൊച്ചാലുമൂടിന് സമീപം റോബിൻ ലഹരി സാമ്രാജ്യം ഒരുക്കുകയായിരുന്നു. വീട്ടുകാർ ഇല്ലാത്ത സമയം വളർത്തുനായ്ക്കളെ പാർപ്പിക്കാനെന്ന പേരിൽ ആരംഭിച്ച ഡെൽറ്റ 9 നാട്ടുകാർക്ക് ശല്യമായപ്പോഴും റോബിന് കൂസലില്ലായിരുന്നു. കൊശമറ്റം കോളനിയിലുള്ള റോബിൻ ഒന്നര വർഷം മുൻപാണ് കുമാരനല്ലൂരിലേയ്ക്ക് താമസം മാറ്റിയത്. എം.ഡി.എം.എ ഉൾപ്പെടെ മാരക ലഹരി റോബിൻ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. പൊലീസിനെയും എക്സൈസിനെയും ഏഴയലത്ത് അടുപ്പിക്കാതിരിക്കാൻ കാക്കി കണ്ടാൽ ആക്രമിക്കുന്ന രീതിയിലാണ് നായ്ക്കൾക്ക് പരിശീലനം നൽകിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന വീഡിയോകളിൽ നിന്ന് ഇത് വ്യക്തമാണ്. ക്രൂരനായ്ക്കളായ അമേരിക്കൻ ബുൾ ഉൾപ്പെടെയുണ്ട് ഇക്കൂട്ടത്തിൽ. സാധാരണ ഇത്തരം നായ്ക്കളെ വളർത്തുന്നവർ ഈ രീതിയിലുള്ള പരീശലനം നൽകാറില്ലെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
രാത്രിയിൽ ചെറുപ്പക്കാരുടെ ഒഴുക്ക്
അയൽവാസികളാരുമായും റോബിന് അധികം അടുപ്പമില്ല. രാത്രിയായാൽ ചെറുപ്പക്കാരുടെ ഒഴുക്കാണ്. പാതിരാവ് നീളുംവരെ സംഗീതപരിപാടികളും ലൈറ്റും വെളിച്ചവു. നായ്ക്കളുടെ കുര കൂടിയാകുമ്പോൾ അയൽവാസികൾക്ക് നിരന്തര ശല്യം. ഭാര്യയ്ക്കൊപ്പമായിരുന്നു താമസം. പ്രസവത്തെ തുടർന്ന് ഭാര്യ പോയതോടെ ഒറ്റയ്ക്കായി. സ്ത്രീകളുടെ ശബ്ദം പലപ്പോഴും കേൾക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഗേറ്റ് ചാരി മുറ്റത്ത് നായ്ക്കളെ അഴിച്ചുവിടുന്ന റോബിൻ അപരിചതർ അകത്ത് കടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
കുടുക്കിയത് റിട്ട.പൊലീസുകാരൻ
മുൻപ് സ്ഥാപനത്തെക്കുറിച്ച പരാതി ഉയർന്നപ്പോഴും നായകളുടെ മറവിലാണ് റോബിൻ രക്ഷപ്പെട്ടത്. ഗർഭിണിയായ ഭാര്യ ഉള്ളതിനാൽ പൊലീസിന് നേരിട്ട് എത്തി പരിശോധിക്കുന്നതും തടസമായി. തുടർന്ന് കുമാരനല്ലൂർ സ്വദേശിയായ റിട്ട.പൊലീസുകാരന്റെ സഹായം തേടുകയായിരുന്നു. സ്വന്തം നായയെ പരിശീലിപ്പിക്കുന്നതിനായി ഇദ്ദേഹം ഇവിടെ എത്തി ദിവസങ്ങളോളം നിരീക്ഷിച്ചു. ലഹരി കച്ചവടം അടക്കം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കി.
തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.
നായ്ക്കൾ : 13
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |