കാഞ്ഞാണി: പഞ്ചായത്തിന്റെ തീരപ്രദേശമായ താനാപാടം പാടശേഖത്തിൽ കൃഷിയിറക്കാൻ പഞ്ചായത്ത് അടിയന്തര സടപടി സ്വീകരിക്കണമെന്നും കർഷകരുടെ പരാതികൾ കണക്കിലെടുത്ത് കൃഷി ഇറക്കാനാവശ്യമായ സാമ്പത്തിക സഹായം ഉടൻ അനുവദിക്കണമെന്നും മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ചേർന്ന് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ബി. ജയറാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. പ്രകാശൻ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.കെ. ബാബു, വി.ജി. അശോകൻ, ദളിത് കോൺഗ്രസ് ജില്ലാ ട്രഷറർ വാസു വള്ളാഞ്ചേരി, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാലി വർഗീസ്, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ടോളി വിനീഷ്, മണ്ഡലം സെക്രട്ടറി സത്യദേവൻ കളരിക്കൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |