തിരുവനന്തപുരം: സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരും. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ- ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും തെക്കൻ രാജസ്ഥാന് മുകളിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനമാണ് കാരണം.
തെക്കൻ ജില്ലകളിലെ മലയോര പ്രദേശങ്ങളിലും വടക്കൻ ജില്ലകളിലും മഴ ശക്തമാകും.കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
അതേ സമയം തെക്കു പടിഞ്ഞാറൻ കാലവർഷം പിൻവാങ്ങി തുടങ്ങി.കാലവർഷത്തിൽ ഇതു വരെ 38 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.ഒക്ടോബർ ഒന്നു മുതൽ തുലാവർഷം ആരംഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |