തിരുവനന്തപുരം: ബഹുജന പങ്കാളിത്തത്തോടെ സിവിൽ സർവീസ് അഴിമതി നിർമ്മാർജ്ജനം ചെയ്യാൻ ബോധവത്കരണം നടത്തുമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ്.സജീവ് പറഞ്ഞു. ജോയിന്റ് കൗൺസിൽ വികാസ് ഭവൻ മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജോയിന്റ് കൗൺസിൽ വികാസ് ഭവൻ മേഖലാ പ്രസിഡന്റ് പി.എസ്.അജി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം വി.കെ. മധു മുഖ്യപ്രഭാഷണം നടത്തി.നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല, വൈസ് പ്രസിഡന്റ് എസ്.ദേവി കൃഷ്ണ, ട്രഷറർ ആർ.സരിത,മേഖലാ സെക്രട്ടറി വി.വൈശാഖ്,ജോയിന്റ് സെക്രട്ടറി ഡി.എസ്.അരുൺ ലാൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |