തിരുവല്ല : മുൻ എം.എൽ.എയും കേരളാ കോൺഗ്രസ് നേതാവുമായിരുന്ന അഡ്വ.മാമ്മൻ മത്തായിയുടെ ഇരുപതാം ചരമവാർഷികം കേരളാകോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മാമ്മൻ മത്തായിയുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. ജില്ല പ്രസിഡന്റ് അഡ്വ.വർഗ്ഗീസ് മാമ്മൻ, സംസ്ഥാന വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി,സീനിയർ സെക്രട്ടറി കുഞ്ഞുകോശി പോൾ, നിയോജകമണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളിൽ,യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ വർഗ്ഗീസ് ജോൺ, ഉന്നതാധികാരസമിതി അംഗങ്ങളായ സാം ഈപ്പൻ, ബിജു ലങ്കാഗിരി, ജോർജ് മാത്യു, ഷിബു പുതുക്കേരിൽ,ബ്ലസൻ മാലിയിൽ, ജേക്കബ് ചെറിയാൻ, ചാക്കോ വർഗീസ്, എബി വർഗീസ് ജിബിൻ, സജി കൂടാരത്തിൽ, ജോമോൻ ജേക്കബ്, ജോൺ എബ്രഹാം, ബിജു അലക്സ്, രാജൻ, അജു ഉമ്മൻ, എം.ജി.രാജു, തോമസ് എം.എൻ, വി.കെ.ഗോപാലൻ, അഞ്ജു, സൂസൻ വർഗീസ്, ആനി എബ്രഹാം എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |