കുന്ദമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ മാലിന്യനിർമാർജന യജ്ഞത്തിന് തുടക്കമായി. മാലിന്യം മുക്തം നവ കേരളത്തിന്റെ ഭാഗമായി ചാത്തമംഗലം കുടുംബശ്രീ സി.ഡി.എസ് പ്രവർത്തകർ റോഡരികിലെ മാലിന്യം നീക്കി ചെടികളും ഔഷധസസ്യങ്ങളും നട്ടു. മുക്കം റോഡിലെ ചെത്തുകടവ് പാലം മുതൽ എൻ.ഐ.ടി കാംപസ് വരെ റോഡിന് ഇരുവശത്തുമായി 7.3 കിലോമീറ്റർ ദൂരമാണ് ശുചീകരിച്ച് പൂച്ചെടികളും ഔഷധസസ്യങ്ങളും നട്ടത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുഷമ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി.സനൽകുമാർ, വാർഡ് മെമ്പർ ഹക്കിം, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ പുഷ്പ, റീന മാണ്ടിക്കാവിൽ, വാർഡ് മെമ്പർമാരായ സബിത , ശ്രീഷ, പ്രീതി, സതീദേവി എന്നിവർ പങ്കെടുത്തു. റീന നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |