കൊച്ചി: ജെഫ് ജോൺ ലൂയീസ് വധക്കേസിൽ തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും. ഗോവയിൽ അഞ്ച് ദിവസം നീണ്ടുനിന്ന തെളിവെടുപ്പിൽ എറണാകുളം സൗത്ത് ഇൻസ്‌പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. പ്രതികളായകോട്ടയം വെള്ളൂർ കല്ലുവേലിൽ വീട്ടിൽ അനിൽ ചക്കോ (28), വയനാട് വൈത്തിരി പാരാലിക്കുന്ന് വീട്ടിൽ വിഷ്ണു (25) എന്നിവരുമായിട്ടായിരുന്നു തെളിവെടുപ്പ്. കേസിൽ തമിഴ്‌നാട്ടുകാരായ രണ്ടുപേർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞമാസം അവസാനത്തോടെ ലഹരിക്കേസിൽ ഒരാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് ജെഫിൻ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിന് നിർണായക വിവരം ലഭിച്ചത്. ലഹിയിടപാടിലെ സാമ്പത്തിക തർക്കത്തിന്റെ പേരിൽ ജെഫിനെ കൊന്ന് ഒഴിഞ്ഞ കുന്നിൻപ്രദേശത്ത് തള്ളുകയായിരുന്നു. 2021 നവംബറിലാണ് ജെഫ് ജോൺ ലൂയിസ് വീടുവിട്ടിറങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |