കക്കട്ടിൽ : അബാക്കസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ അഭിമാന നേട്ടവുമായി വട്ടോളി ഗവ. യു.പി സ്കൂൾ വിദ്യാർത്ഥികൾ . ബംഗളൂരുവിൽ നടന്ന പരീക്ഷയിൽ സീനിയർ വിഭാഗത്തിൽ മൂന്നാം റാങ്ക് നേടിയ അൽശൈഖ പർവീൺ, ജൂനിയർ വിഭാഗത്തിൽ നാലാം റാങ്ക് നേടിയ നക്ഷത്ര എസ് .എ എന്നിവർക്ക് സ്കൂളിന്റെ ഉപഹാരം വാർഡ് മെമ്പർ സി.പി സജിത നൽകി. വട്ടോളിയിലെ വെങ്ങച്ചാലിൽ അനീഷ് - അനിഷ ദമ്പതികളുടെ മകളാണ് അൽഷെയ്ഖ പർവീൺ. മൊകേരി പിലാവുള്ളതിൽ ഷിജീഷ് - അഖില ദമ്പതികളുടെ മകളാണ് നക്ഷത്ര . പി.ടി.എ പ്രസിഡന്റ് ഗനീഷ്.പി അദ്ധ്യക്ഷത വഹിച്ചു. പവിത്രൻ എം.ടി , റംല. എൻ, നവാസ് മൂന്നാംകൈ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |