അഴിയൂർ : ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബർ ഏഴ് മുതൽ പതിനഞ്ച് വരെ നടക്കും. കായിക മത്സരം ഏഴ്, എട്ട് തീയ്യതികളിൽ ചോമ്പാൽ മിനി സ്റ്റേഡിയത്തിലും, കലാമത്സരം പതിനാലിനും പതിനഞ്ചിനും അഴിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലും നടക്കും.എൻട്രി ഫോമുകൾ രണ്ടിനകം നൽകണം. സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. റഹീം പുഴക്കൽ പറമ്പത്ത്, തോട്ടത്തിൽ ശശിധരൻ, രമ്യ കരോടി, അനുഷ ആനന്ദ സദനം, എ ടി ശ്രീധരൻ, കെ പി രവീന്ദ്രൻ, പ്രദീപ് ചോമ്പാല, കെ പി പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: ആയിഷ ഉമ്മർ ( ചെയർ), ആർ. എസ് ഷാജി (ജന. കൺ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |