ഗൂഡല്ലൂർ: പച്ചത്തേയിലയുടെ കുറഞ്ഞ വില കിലോയ്ക്ക് 33രൂപ 75 പൈസയാക്കണമെന്നാവശ്യപ്പെട്ട് ചെറുകിട തേയില കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കർഷകർ ഇന്ന് ഗൂഡല്ലൂർ ഗാന്ധി മൈതാനത്ത് നിരാഹാര സത്യാഗ്രഹം നടത്തും. രാവിലെ 10 മുതൽ വൈകിട്ട് 5വരെയാണ് സത്യാഗ്രഹം. അഞ്ച് രൂപയെങ്കിലും ഒരു കിലോ പച്ചത്തേയിലയ്ക്ക് സബ്സിഡിയായി നൽകുക, പട്ടയം ഇല്ലാത്ത കർഷകർക്കും സർക്കാർ ആനുകൂല്യങ്ങൾ നൽകുക, തേയില ബോർഡും, കൃഷിവകുപ്പും കർഷകർക്ക് നൽകിവന്ന സഹായങ്ങൾക്കെതിരെ വനം വകുപ്പെടുത്ത നടപടി പിൻവലിക്കുക, വളങ്ങൾക്കും കീടനാശിനികൾക്കുമുള്ള സബ്സിഡി കർഷകർക്ക് നേരിട്ട് നൽകുക, തേയില ലേല കേന്ദ്രങ്ങളിൽ ഒരു കിലോ തേയിലപ്പൊടിയുടെ ഏറ്റവും കുറഞ്ഞ ലേല തുക 150 രൂപയായി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യാഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |