കളമശേരി: ജില്ലയിലെ ഹോസ്പിറ്റൽ ജീവനക്കാർക്കായി മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ നടത്തിയ ബ്രദർ ഡോ. നിക്കോളാസ് വെറോവൻ എവർറോളിംഗ് ട്രോഫി സെവൻസ് ഫുട്ബാൾ ടൂർണമെന്റ് 24 കളമശേരി സെന്റ് ജോസഫ്സ് സ്പോർട്സ് ഡോമിൽ വികാർ പ്രൊവിൻഷ്യൽ ഫാ. പ്രസാദ് തെരുവത്തു ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനം 20000 രൂപയും എവർറോളിംഗ് ട്രോഫിയും ലിസി ഹോസ്പിറ്റൽ നേടി. രണ്ടാം സമ്മാനം 10000 രൂപയും ട്രോഫിയും ഗവ. മെഡിക്കൽ കോളേജും മൂന്നാം സമ്മാനം 7500 രൂപയും ട്രോഫിയും ലൂർദ് ഹോസ്പിറ്റലുംനേടി.
ഡയറക്ടർ ഫാ. ലാൽജു പോളപ്പറമ്പിൽ, ഡയറക്ടർ ഫാ. ജിൻസൺ, അഡ്മിനിസ്‌ട്രേറ്റർ സെലിൻ മാത്യു, ഫാ. ജോസി കുര്യാപ്പിള്ളി, അസി. കമ്മീഷണർ ബേബി പി. വി എന്നിവർ സംസാരിച്ചു.
ജില്ലയിലെ 10 പ്രമുഖ ഹോസ്പിറ്റലുകൾ മത്സരത്തിൽ പങ്കെടുത്തു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |