തിരുവനന്തപുരം: യുവജന കമ്മിഷൻ ജില്ലാതല ജാഗ്രതാ സഭ രൂപീകരിച്ചു. ലഹരിയിൽ നിന്ന് യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്കെതിരായി കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജന കമ്മിഷൻ നടപ്പാക്കുന്ന പദ്ധതികൾക്ക് മുന്നോടിയായാണ് സഭ രൂപീകരിച്ചത്. ഭൂവിനിയോഗബോർഡ് കോൺഫറൻസ് ഹാളിൽ നടന്ന യോഗം യുവജന കമ്മിഷൻ ചെയർമാൻ എം. ഷാജർ ഉദ്ഘാടനം ചെയ്തു.അഡ്മിനിട്രേറ്റീവ് ഓഫീസർ പ്രകാശ് പി. ജോസഫ്,ജില്ലാ കോഓർഡിനേറ്റർമാരായ അഡ്വ. അമൽ പേരൂർക്കട,എൽ.എസ്.ലിജു എന്നിവർ ജില്ലാതല ജാഗ്രതാ സഭ രൂപീകരണ യോഗത്തിന് നേതൃത്വം നൽകി. ഡോ.ജെ.എസ്.ഷിജൂഖാൻ, ശ്യാമ.വി.എസ്,അഡ്വ.അംശു വാമദേവൻ, യു.എസ്. ബോബി, സ്റ്റെഫിൻ സ്റ്റീഫൻ, കബീർ പൂവാർ, സുഹൈൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |