മാള: വയോസേവനത്തിനുള്ള മികച്ച ഗ്രാമപഞ്ചായത്തിനുള്ള സർക്കാർ പുരസ്കാരം അന്നമനടയ്ക്ക്. അന്നമനട പഞ്ചായത്ത് വയോജനങ്ങൾക്കായി നടപ്പാക്കുന്ന പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്. അന്നമനടയ്ക്കൊപ്പം എലിക്കുളം പഞ്ചായത്തും ആദ്യസ്ഥാനം പങ്കിട്ടു. തിരുവനന്തപുരത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവാണ് അവാർഡ് പ്രഖ്യാപിച്ചത്. അരലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം ഒക്ടോബർ ഒന്നിന് വയോജന ദിനത്തിൽ സമ്മാനിക്കും.
പ്രവർത്തനമികവിൽ
18 വാർഡുകളിലും വയോജന ക്ലബ്ബ്, പഞ്ചായത്ത് തലത്തിൽ ക്ലബ്, വാർഡ് തോറും വയോജന ജാഗ്രതാ സമിതി, പഞ്ചായത്ത് തലത്തിൽ ജാഗ്രത പരിഹാര സമിതി മാസത്തിൽ ഒരിക്കൽ പരാതി പരിഹാരം. മൂന്ന് പകൽവീടുകൾ മേലഡൂർ പകൽവീട്ടിൽ പാഥേയം പദ്ധതി, മേലഡൂർ പുറക്കുളത്ത് ഓപ്പൺജിം ആൻഡ് പാർക്ക്, വയോജന ഗ്രാമസഭ, ഓണാഘോഷ പരിപാടി, ക്രിസ്മസ് ആഘോഷ പരിപാടി, ഇന്ത്യക്കും ഞങ്ങൾക്കും 75 വയസ്, വയോജനദിനം വയോജനസംഗമം, വയോജന പീഡന വിരുദ്ധ ദിനം, മിഴി തിമിര രഹിത ഗ്രാമപഞ്ചായത്ത്, ദന്ത ക്യാമ്പ്, ആരോഗ്യമിത്രം പദ്ധതി അലോപതി, ആയൂർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പുകൾ, ത്രിസന്ധ്യ ഡ്രാമ ക്ലബ്ബ്, ധ്വനി മ്യൂസിക് ക്ലബ്ബ്, ക്‌നോളജ് റിസോഴ്‌സ് സെന്റർ, വോളിക്ലബ്ബ്, 50 വയോജന അയൽക്കൂട്ടങ്ങൾ. വയോജനങ്ങൾക്ക് ഡിജിറ്റൽ ഇ - സാക്ഷരത, പകൽവീടുകൾ കേന്ദ്രീകരിച്ച് വയോജനങ്ങൾക്ക് മാനസിക ആരോഗ്യ ഉല്ലാസത്തിനവേണ്ടി കൂടെ പദ്ധതി തുടങ്ങിയ വിവിധ പദ്ധഥികൾ വിജയകരമായി നടപ്പാക്കുന്നുണ്ട് അന്നമനട പഞ്ചായത്ത്. കൂടാതെ വിദ്യഭ്യാസ രംഗത്തും വ്യവസായിക രംഗത്തുമടക്കം ഒട്ടനവധി പദ്ധതികളാണ് പഞ്ചായത്ത് നടപ്പിലാക്കുന്നത്.
അന്നമനട ഗ്രാമപഞ്ചായത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്ക് കൈത്താങ്ങായി ഹെൽപ് ഡെസ്‌ക് പദ്ധതി അരികെ വയോജന ദിനത്തിൽ പുതിയതായി ആരംഭിക്കും.
- പി.വി. വിനോദ്, അന്നമനട പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |