ഇരിങ്ങാലക്കുട : ഒക്ടോബർ ഒമ്പത് കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി 28ന് രാവിലെ 9.30 മുതൽ 1 വരെ കലാമണ്ഡലത്തിലെ നിളാ കാമ്പസിൽ 'കഥകളി സംഗീതത്തിൽ കലാമണ്ഡലം വഴികൾ' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കും. കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ സ്മരണ നിലനിറുത്താൻ ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ, അനുസ്മരണ ദിനാചരണക്കമ്മിറ്റി നടത്തിവരുന്ന 'ഒക്ടോബർ ഒമ്പത്, ഈവർഷം കേരള കലാമണ്ഡലത്തിന്റെകൂടി സംയുക്ത സഹകരണത്തോടെ മൂന്നുഘട്ടങ്ങളിലായി കൂടുതൽ വിപുലമായി സംഘടിപ്പിക്കും. കഥകളി സംഗീതാചാര്യൻ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി തിരിതെളിച്ച് ആരംഭിക്കുന്ന സെമിനാറിൽ മനോജ് കൃഷ്ണ മോഡറേറ്ററാകും. കലാമണ്ഡലം മോഹനകൃഷ്ണൻ, കലാമണ്ഡലം ബാബു നമ്പൂതിരി, അത്തിപ്പറ്റ രവി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സർട്ടിഫിക്കറ്റ് നൽകും. താത്പര്യമുള്ളവർ 9445010171 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |