തിരുവനന്തപുരം: എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ ചെമ്മീൻ എന്ന സിനിമയിലെ പെണ്ണാളെ പെണ്ണാളെ എന്നുതുടങ്ങുന്ന ഗാനം കോട്ടൺഹിൽ എൽ.പി സ്കൂളിലെ കുട്ടികൾ ആലപിച്ചപ്പോൾ നവതി ആഘോഷിക്കുന്ന നടൻ മധുവിന്റെ മുഖത്ത് ചിരിവിടർന്നു. ഒരുനിമിഷം അദ്ദേഹം തന്റെ പഴയകാലത്തിലേക്ക് മടങ്ങിപ്പോയി. പിറന്നാൾ ആഘോഷിക്കുന്ന മധുവിന് ആശംസകൾ നേരാനായി എത്തിയപ്പോഴായിരുന്നു കുട്ടികൾ ഈ പാട്ടുപാടിയത്. തുടർന്ന് അവർ അദ്ദേഹത്തിന് റോസാപ്പൂക്കൾ സമ്മാനിച്ചു. സ്കൂൾ ലീഡർ മധുവിന് ബൊക്കെ നൽകി ആശംസ നേർന്നു.സ്കൂൾ അമ്മമാരുടെ സംഘടനയുടെ പ്രസിഡന്റ് കെ.ആർ.അഞ്ജു മധുവിനെ പൊന്നാടയണിയിച്ചു.സ്കൂൾ ഹെഡ്‌മാസ്റ്റർ ടി.എ.ജേക്കബ് വെള്ളി വിളക്ക് സമ്മാനിച്ചു. കോട്ടൺഹിൽ എൽ.പി.എസിലെ പൂർവവിദ്യാർത്ഥിനിയായിരുന്ന മല്ലിക സുകുമാരൻ, മകനും നടനുമായ ഇന്ദ്രജിത്ത് സുകുമാരൻ, മല്ലികയുടെ ജ്യേഷ്ഠസഹോദരനും ക്യാൻസർ രോഗ വിദഗ്ദ്ധനുമായ എൻ.വി.പിള്ള എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |