പയ്യന്നൂർ: മഹാദേവ ഗ്രാമം കൾച്ചറൽ മൂവ്മെന്റ് അനുമോദന സായാഹ്നവും അംഗത്വ പ്രചാരണവും സംഘടിപ്പിച്ചു. ഇ. ശശിധരന്റെ അദ്ധ്യക്ഷതയിൽ ഡോ: വി.കെ നിഷ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ കെ.കെ. കുമാർ, ടി. കണ്ണൻ, വി.പി. സുരേഷ്, പി.കെ. സുരേഷ് കുമാർ, സീമ നാരായണൻ, രമേശൻ സംസാരിച്ചു. പുതിയ അംഗത്വ വിതരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ശിവകുമാറും എൻഡോവ്മെന്റ് വിതരണം ആർ. മുരളീധരനും നിർവ്വഹിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ കെ.വി. വിനോദ്കുമാറിനെ , ഡോ. എ. സി. ശ്രീഹരി ഉപഹാരം നൽകി ആദരിച്ചു. ഓണാഘോഷം പൂക്കള മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |