മസ്കറ്റ്: രാജ്യത്തെ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച പ്രവാസികൾ പിടിയിലായി. തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ബർക്ക വിലായത്തിൽ നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. നിരോധിത വസ്തുക്കൾ കൈവശം വച്ച 29 പേരെയും അറസ്റ്റ് ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബറിലെ ജോയിന്റ് ഇൻസ്പെക്ഷൻ ടീമാണ് ബർക്ക വിലായത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലും തൊഴിലാളികൾ കൂട്ടമായി എത്തുന്നയിടങ്ങളിലും പരിശോധന നടത്തിയത്. റോയൽ ഒമാൻ പൊലീസിന്റെയും ബർക നഗരസഭയുടെയും സഹകരണത്തോടെയായിരുന്നു ഓപ്പറേഷൻ.
قامت #وزارة_العمل ممثلة بمكتب فريق التفتيش المشترك بالمديرية العامة للعمل في محافظة جنوب الباطنة، بالتعاون مع شرطة عمان السلطانية وبلدية بركاء، بحملة تفتيشية على بعض منشآت القطاع الخاص والتجمعات العمالية في ولاية بركاء،،،#الحملات_التفتيشية pic.twitter.com/Ou4JJn70j2
— وزارة العمل -سلطنة عُمان (@Labour_OMAN) September 24, 2023
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |