SignIn
Kerala Kaumudi Online
Wednesday, 06 December 2023 8.05 PM IST

യു.പി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി; കുട്ടികളോടുള്ള ചുമതല നി‌ർവഹിക്കുന്നതിൽ പരാജയം

up

ന്യൂഡൽഹി: മുസാഫർനഗറിൽ ഒരു മതസമുദായത്തിലെ കുട്ടിയെ മറ്റു കുട്ടികളെ കൊണ്ട് തല്ലിച്ച അദ്ധ്യാപികയുടെ ക്രൂരതയിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശനങ്ങൾ കൊണ്ട് മൂടി സുപ്രീംകോടതി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ യു.പി സർക്കാർ പ്രഥമദൃഷ്ട്യാ പരാജയപ്പെട്ടു. കുട്ടികളെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിൽ വിലക്കിയിട്ടുണ്ട്. ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനം പാടില്ലെന്നാണ് വ്യവസ്ഥ. വിദ്യാർത്ഥിയുടെ അച്ഛൻ നൽകിയ പരാതി കൈകാര്യം ചെയ്ത രീതിയെയും ജസ്റ്റിസുമാരായ അഭയ് എസ്. ഓക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് ചോദ്യം ചെയ്തു.

അതീവ ഗുരുതര സംഭവമാണിത്. മതത്തിന്റെ പേരിൽ കുട്ടിയെ തല്ലാൻ അദ്ധ്യാപിക നിർദ്ദേശിച്ചുവെന്നാണ് പരാതി. ഇത് എന്തുതരത്തിലുള്ള വിദ്യാഭ്യാസമാണ് കുട്ടികൾക്ക് നൽകുന്നതെന്ന് കോടതി ആശ്ചര്യപ്പെട്ടു. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ അന്വേഷണത്തലവനായി ഒരാഴ്ച്ചയ്ക്കകം ഉത്തർപ്രദേശ് സർക്കാർ നിയോഗിക്കണം. സംഭവം വിദ്വേഷ പ്രസംഗത്തിന്റെ പരിധിയിൽ വരുന്നതാണോയെന്ന് പരിശോധിക്കണം. സാമുദായിക സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റം നടന്നോയെന്ന് അന്വേഷിക്കണം. ജുവൈനൽ ജസ്റ്റിസ് നിയമം പ്രയോഗിക്കണമോയെന്നതും നോക്കണം. ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സാമുദായിക നിറം നൽകുകയായിരുന്നുവെന്ന് ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് വാദിച്ചു. ഒക്ടോബർ 30ന് വിഷയം വീണ്ടും പരിഗണിക്കും.

കുട്ടിക്കായി ശബ്ദമുയർത്തി കോടതി

 കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം

 തല്ലുകൊണ്ട കുട്ടിക്കും, തല്ലുകൊടുത്ത കുട്ടികൾക്കും കൗൺസിലിംഗ് നൽകണം

 വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ ഹർജിയിൽ കക്ഷിയാക്കി

 കുട്ടിയുടെ കൗൺസിലിംഗ്, വിദ്യാഭ്യാസം എന്നിവയ്ക്ക് സ്വീകരിച്ച നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കണം

പൊലീസ് നടപടികളിൽ അടിമുടി വീഴ്ച്ച

 സംഭവത്തിന് ശേഷം രണ്ടാഴ്ച്ച വേണ്ടിവന്നു യു.പി പൊലീസിന് കേസെടുക്കാൻ

 മതത്തിന്റെ പേരിൽ കുട്ടിയെ തല്ലാൻ അദ്ധ്യാപിക നിർദ്ദേശിച്ചുവെന്ന് അച്ഛൻ മൊഴി നൽകിയെങ്കിലും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയില്ല

 വീഡിയോ ദൃശ്യങ്ങളിലെ സംഭാഷണങ്ങൾ രേഖപ്പെടുത്തിയത് എവിടെയെന്ന് കോടതി

 സംഭവം നടന്ന രീതി ഭരണകൂടത്തിന്റെ മന:സാക്ഷിയെ ഞെട്ടിപ്പിക്കേണ്ടതായിരുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MUZAFFARNAGAR SC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.