പയ്യന്നൂർ: നഗരസഭയിലെ കവ്വായിൽ വിദ്യാർഥികളും വീട്ടമ്മയുമടക്കംആറ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. സാരമായ പരിക്കേറ്റ ഇവരെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ പ്രഥമിക ശുശ്രുഷക്ക് ശേഷം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്കൂട്ടിയിൽ യാത്ര ചെയ്യുകയായിരുന്ന ടി.എം.വി.റൈഹാനത്ത് (43), പി.പി.അബ്ദുല്ല (23), വിദ്യാർഥികളായ സി.എച്ച്.സിയാൻ (10) കെ. ഇജാസ് (17), കെ.പി.റംഷാദ് (12), ടി.പി. റൈനാൻ (4) എന്നിവർക്ക് വീടുകളുടെ സമീപത്ത് വെച്ചാണ് കടിയേറ്റത്. റൈഹാനത്തിനെ നായക്കൂട്ടം വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു.കവ്വായി സെന്റർ, ഗാന്ധിനഗർ സിദ്ധീഖ് പള്ളി പരിസരം എന്നിവിടങ്ങളിലായിരുന്നു നായ്ക്കളുടെ വിളയാട്ടം.തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് എല്ലാവർക്കും കടിയേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |