തൃക്കരിപ്പൂർ:ചിത്രശില്പകലാ അക്കാഡമിയുടെയും സെന്റ് പോൾസ് എ.യു.പി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ തൃക്കരിപ്പൂർ സെന്റ് പോൾസ് എ.യു.പി സ്കൂളിൽ 29, 30 ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ശില്പകലാക്യാമ്പ് നടക്കും.
29ന് ക്യാമ്പ് എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 1, 2 തീയ്യതികളിൽ 154 വിദ്യാർത്ഥികൾ 154 ഗാന്ധി ശില്പങ്ങൾ നിർമ്മിച്ച് ഗാന്ധിജയന്തി സന്ദേശം സമർപ്പിക്കും. ഗാന്ധിജയന്തി ദിനത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി കുട്ടികൾ നിർമ്മിച്ച ഗാന്ധിജിയുടെ ശില്പ പ്രദർശനം ഉദ്ഘാടനം ചെയ്യും. വിശിഷ്ടാതിഥിയായി ചിത്രകാരൻ കാരക്കമണ്ഡപം വിജയകുമാർ പങ്കെടുക്കും.കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി മേധാവി ഡോ.ജ്യോതി ലാൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ കെ.പി.ജയദേവൻ , രവീന്ദ്രൻ തൃക്കരിപ്പൂർ,എം.ടി.പി ഷഹീദ് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |