ന്യൂഡൽഹി: തെലങ്കാനയിൽ തന്നെ എതിരാളിയായി കാണുന്ന രാഹുൽ ഗാന്ധിയെ ഹൈദരാബാദിൽ മത്സരിക്കാൻ വെല്ലുവിളിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ(എ.ഐ.എം.ഐ.എം) മേധാവി അസദുദ്ദീൻ ഒവൈസി. പ്രസ്‌താവന നടത്താൻ എളുപ്പമാണെന്നും പറ്റുമെങ്കിൽ തന്റെ സിറ്റിംഗ് സീറ്റിൽ മത്സരിച്ച് കരുത്തു കാട്ടണമെന്നും ഒവൈസി പറഞ്ഞു. ബാബറി മസ്ജിദ് തകർത്തത് കോൺഗ്രസ് ഭരണകാലത്താണെന്ന ആരോപണവും ഒവൈസി ഉന്നയിച്ചു. ഈ വർഷാവസാനം നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി-ബി.ആർ.എസ്-എ.ഐ.എം.ഐ.എം പാർട്ടികൾ ഒറ്റക്കെട്ടാണെന്നും അവരെ കോൺഗ്രസ് നേരിടുമെന്നും രാഹുൽ പറഞ്ഞതിന് പിന്നാലെയാണ് വൈസിയുടെ വെല്ലുവിളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |