മലപ്പുറം: പാരീസിൽ നടന്ന ഇക്വസ്ട്രിയൻ വേൾഡ് എൻഡ്യുറൻസ് ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ ജൂനിയർ താരമായ തിരൂർ സ്വദേശിനി നിദ അൻജുമിന് കായിക കൂട്ടായ്മ സ്വീകരണം നൽകി. മലപ്പുറം സെന്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ വച്ച് പി.വി.അബ്ദുൽ വഹാബ് എം.പി ഉപഹാരം നൽകി. സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി.അനിൽ അദ്ധ്യക്ഷത വഹിച്ചു. എ.പി.അനിൽകുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ മുജീബ് കാടേരി, എം.എസ്.പി അസി.കമാൻഡന്റ് ഹബീബ് റഹ്മാൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി കായികവിഭാഗം മേധാവി ഡോ.വി.പി.സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |