പരപ്പനങ്ങാടി : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും മുനിസിപ്പൽ ഐ.എൻ.ടി.യു.സിയും ആര്യാടൻ മുഹമ്മദ് അനുസ്മരണ യോഗം സംഘടിപ്പിച്ചു . ഡി.സി.സി അംഗം വി.പി. ഖാദർ ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡന്റ് എ. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.പി. ഹംസക്കോയ , പി.എ. ലത്തീഫ് , കാട്ടുങ്ങൽ മുഹമ്മദ്‌കുട്ടി, പാണ്ടി അലി, സി. വേലായുധൻ, എം അനീഷ് കുമാർ ,അബിൻ കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു
ഐ.എൻ.ടി.യു.സി ആര്യാടൻ മുഹമ്മദ് അനുസ്മരണം ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡന്റ് എൻ.പി. അസൈനാർ ഉദ്ഘാടനം ചെയ്തു. സി. ബാലഗോപാലൻ, മുൻസിപ്പൽ പ്രസിഡന്റ് കെ .അബ്ദുൾ ഗഫൂർ, പി.കെ. മോഹനൻ, യു.വി. സുരേന്ദ്രൻ ,വീരമണി, തറയിൽ മുഹമ്മദ് കുട്ടി, ജിതേഷ് പാലത്തിങ്ങൽ, എം.കെ. വിജയൻ, ഒ. രാമകൃഷ്ണൻ, സേതു ചിറമംഗലം, നൗഫൽ, റഷീദ് കിഴക്കിനകത്ത്, ഫൈസൽ കൊടപ്പാളി, അഭിലാഷ് ചിറമംഗലം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |