ആരോഗ്യ ജീവിതം ആയുർവേദത്തിലൂടെ എന്നതാണ് പെരുന്നേപ്പറമ്പിൽ പാരമ്പര്യ ആയുർവേദ ആശുപത്രിയുടെ ആപ്തവാക്യം. രോഗിയ്ക്ക് വൈദ്യനിലും ചികിത്സാരീതിയിലും വിശ്വാസമുണ്ടെങ്കിൽ ഏത് ഔഷധവും ഫലപ്രദമാകും. അതില്ലെങ്കിൽ അലോപ്പതിയായാലും ആയുർവേദമായാലും പാരമ്പര്യമൊ നൂതനമോ ആയ മറ്റ് ഏതെങ്കിലും ചികിത്സാരീതിയായാലും ഫലം ഒന്നുതന്നെയായിരിക്കുമെന്നാണ് പതിറ്റാണ്ടുകളുടെ അനുഭവപാരമ്പര്യത്തിന്റെകൂടി വെളിച്ചത്തിൽ പെരുന്നേപ്പറമ്പിൽ വൈദ്യശാലയുടെ മാനേജിംഗ് ഡയറക്ടർ ജോൺ ജോസഫ് വൈദ്യന് പറയാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |