പാറശാല: ഇഞ്ചിവിള, പനച്ചമൂട്, വെള്ളറട എന്നിവിടങ്ങളിലെ സ്വകാര്യ അരി ഗോഡൗണുകളിൽ വിജിലൻസ്, സിവിൽ സപ്ലൈസ് അധികൃതർ ചേർന്ന് നടത്തിയ റെയ്ഡിൽ 200 ലേറെ ചാക്ക് റേഷനരി പിടിച്ചെടുത്തു.ഇന്നലെ രാത്രി പാറശാലയിൽ നടന്ന റെയ്ഡിൽ ഇഞ്ചിവിളയിലും സമീപ പ്രദേശങ്ങളിലുമായുള്ള 6 സ്വകാര്യ ഗോഡൗണുകളിൽ നടത്തിയ റെയ്ഡിൽ 50 കിലോ വീതമുള്ള 75 ലേറെ ചാക്ക് റേഷനരിയും പനച്ചമൂട്ടിലെ 4 ഗോഡൗണുകളിൽ നടത്തിയ റെയ്ഡിൽ 50 കിലോ വീതമുള്ള 125 ലേറെ ചാക്ക് റേഷനരിയും പിടിച്ചെടുത്തു. പാറശാലയിൽ അനധികൃത പ്രവർത്തനങ്ങൾ നടന്ന് വന്നിരുന്ന 2 ഗോഡൗണുകൾ പൂട്ടി സീൽചെയ്തു. റേഷനരി സിവിൽ സിവിൽ സപ്ലൈസ് ഗോഡൗണുകളിലേക്ക് മാറ്റി. റെയ്ഡ് രാത്രിയിലും തുടർന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |