തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻന്റെ നേതൃത്വത്തിൽ ആലപ്പുഴ എസ്.ഡി കോളേജ് ഗ്രൗണ്ടിൽ നടന്ന പിങ്ക് ടി20 ചലഞ്ച് വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ കെ.സി.എ സഫയർ ചാമ്പ്യൻമാരായി. ഫൈനലിൽ കെ.സി.എ ആംബറിനെ 6 വിക്കറ്റിന് കീഴടക്കിയാണ് സഫയർ കിരീടം നേടയത്. ആദ്യം ബാറ്റ് ചെയ്ത ആംബറിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ സഫയർ 18 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി 95/4). പുറത്താകാതെ 50 പന്തിൽ 55 റൺസ് നേടിയ സഫയർ ബാറ്റർ പി. അഖിലയാണ് ഫൈനലിലെ താരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |