മാഡ്രിഡ്: മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിനെ 3-1ന് തകർത്ത് അത്‌ലറ്റിക്കോ മാഡ്രിഡ്. സ്പാനിഷ് ലാലിഗയിൽ തുടർച്ചയായ ആറാം ജയം തേടിയിറങ്ങിയ റയലിനെ തകർത്തുകളയുകയായിരുന്നു അത്ലറ്റിക്കോ. ഇരട്ടഗോളുകൾ നേടിയ അൽവാരൊ മൊറാട്ടോയാണ് അത്ലറ്റിക്കോയുടെ വിജയശില്പി. അന്റോയിൻ ഗ്രീസ്‌മാനും ഒരു ഗോൾ നേടി. ടോണി ക്രൂസാണ് റയലിനായി ഒരു ഗോൾ മടക്കിയത്. സീസണിൽ മാഡ്രിഡിന്റെ ആദ്യ തോൽവിയായാണിത്.
4-ാം മിനിട്ടിൽ തന്നെ ഇടതുവിംഗിൽ നിന്ന് ലിനോയുടെ ക്രോസിൽ നിന്ന് മൊറാട്ട അത്ലറ്റിക്കോയെ മുന്നിലെത്തിച്ചു. 18-ാം മിനിട്ടിൽ ഗ്രീസ്മാൻ ലീഡുയർത്തി. 35-ാം മിനിട്ടിൽ ടോണി ക്രൂസിലൂടെ റയൽ ഒരുഗോൾ നേടി. 46-ാം മിനിട്ടിൽ മൊറാട്ട അത്ലറ്റിക്കോയുടെ വിജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു.
പോയിന്റ് ടേബിളിൽ റയൽ മാഡ്രിഡ് ബാഴ്സയ്ക്കും ജിറോണയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് റയൽ. അത്ലറ്റിക്കോ അഞ്ചാം സ്ഥാനത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |