തിരുവനന്തപുരം: ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾക്കായി ദക്ഷിണാഫ്രിക്കൻ ടീം തിരുവനന്തപുരത്തെത്തി. ദുബായിൽ നിന്നുള്ള വിമാനത്തിൽ ഇന്നലെ പുലർച്ചെയാണ് ദക്ഷിണാഫ്രിക്കൻ ടീം തിരുവനന്തപുരത്തെത്തിത്. കോവളം ലീലാ റാവിസ് ഹോട്ടലിലാണ് ടീമിന്റെ താമസം. അഫ്‌ഗാനിസ്ഥാൻ ടീം ഇന്ന് രാവിലെയെത്തും. 29നാണ് കാര്യവട്ടം ഗ്രീൻഫീൽഡ‌് ്സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാൻ വാം അപ് മത്സരം. ഇന്ത്യ, ന്യൂസിലൻഡ്,ഓസ്ട്രേലയ, നെതർലൻഡ്സ് എന്നീ ടീമുകളും തിരുവനന്തപുരത്ത് സന്നാഹ മത്സരം കളിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |