പന്മന: പെരുന്നാൾ സ്ഥലത്തുണ്ടായ തർക്കത്തെ തുടർന്ന് നാലംഗ സംഘം ബൈക്ക് യാത്രക്കാരായ രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ചു. കഴുത്തിന് വെട്ടേറ്റ ഒരാളുടെ നില അതീവ ഗുരുതരം. പന്മന മേക്കാട് സെന്റ് ആന്റണീസ് ഡെയിൽ
അഗസ്റ്റിൻ (47), ഇയാളുടെ മാതൃസഹോദരി പുത്രൻ ചവറ ചെറുശേരി ഭാഗം ജോയൽ എന്നിവർക്കാണ് വെട്ടേറ്റത്. അഗസ്റ്റിന്റെ നിലയാണ് ഗുരുതരം. ഇന്നലെ പുലർച്ചെയാണ് സംഭവം. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിലെ പെരുന്നാൾ കൂടിയശേഷം വീട്ടിലെത്തിയ ഇരുവരും ബൈക്കിൽ ചെറുശേരി ഭാഗത്തെ വീട്ടിലേക്ക് പോകാൻ ഇറങ്ങുമ്പോൾ വീടിന് മുന്നിൽ വച്ച് നാലംഗ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ജോയലുമായുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി എ.സി.പിയുടെ നേതൃത്വത്തിൽ ചവറ സി.എ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. നിരവധിപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |