കൊല്ലം: ഡോ. ബി.ആർ.അംബേദ്‌കർ ഇന്റർ നാഷണൽ ഫൗണ്ടേഷന്റെ ബാബാസാഹിബ് ഇന്റർനാഷണൽ അവാർഡ് 2023 -24 കുന്നത്തൂർ മുൻ ഗ്രാമപഞ്ചായത്തംഗവും പൊതുപ്രവർത്തകനുമായ ടി.കെ.പുഷ്പകുമാറിന്. ഡോ. ബി.ആർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാൻ നെടുമൺകാവ് ഗോപാലകൃഷ്ണൻ, ദേശീയ ഓർഗനൈസർ ഉഷ കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട അവാർഡ് നിർണയ സമിതിയാണ് അവാർഡ് പ്രഖ്യാപിച്ചത്.
ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഒഫ് ഇന്ത്യയിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. സമൂഹത്തിലെ അശരണർക്ക് വീട് ലഭ്യമാക്കുന്നതിനും പാവങ്ങൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനും കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തതിലും ഐവർകാല എഴാം വാർഡ് സമ്പൂർണ വൈദ്യുതീകരണ വാർഡാക്കി മാറ്റിയതിലും നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്. ഭാര്യ: ഡോ.ജി.ലത. മകൾ: പി.പൂജ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |