കൊല്ലം: മനസ് വികലമായവരാണ് തന്റെ ശില്പങ്ങൾക്ക് നഗ്നത ആരോപിക്കുന്നതെന്ന് ശില്പി കാനായി കുഞ്ഞിരാമൻ. കൊല്ലം ഫാസ് ഓണാഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും നഗ്നരാണ്. അവയിൽ ആരും നഗ്നത ആരോപിക്കുന്നില്ല. മനുഷ്യനിൽ മാത്രം നഗ്നത കാണേണ്ട കാര്യമില്ല. പാരമ്പര്യ വാദികൾ വിമർശനമാണ് കല എന്ന് വിശ്വസിക്കുന്നു. അവരുടെ മനസ് അസഹിഷ്ണുതയുടെ കോൺക്രീറ്റ് ഇട്ട് ഉറപ്പിച്ചിരിക്കുകയാണ്. ഒരു പേനയെടുത്ത് പേര് എഴുതണമെങ്കിൽ അവർക്ക് രണ്ടുവട്ടം ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫൈൻ ആർട്സ് സൊസൈറ്റി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫാസ് ആക്ടിംഗ് പ്രസിഡന്റ് പ്രതാപ് ആർ.നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് ആശ്രാമം, സലിം നാരായണൻ, സിദ്ധാർത്ഥൻ ആശാൻ, ഗോപാലകൃഷ്ണൻ മണ്ണെഴുത്ത്, റോസമ്മ അഗസ്റ്റിൻ, അഡ്വ.വിജയമോഹൻ, ലതാങ്കൻ എന്നിവർ സംസാരിച്ചു. ദേശീയ ജൂനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്ത പ്രതിനിധീകരിച്ച ഗോവിന്ദ് ശ്രിതിനെ ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |