കൊല്ലം: ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തവും അവരുടെ സംഭാവനകളും അതിലൂടെയുള്ള രാജ്യപുരോഗതിയെയും മത മേലങ്കി അണിയിക്കുന്ന ഭരണകൂട അജണ്ടയ്ക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്ന് ജനതാദൾ (എസ്) അഖിലേന്ത്യാ സെക്രട്ടറി ഡോ. എ.നീലലോഹിതദാസ് നാടാർ പറഞ്ഞു. കൊല്ലം, ഇരവിപുരം മണ്ഡലത്തിൽ നിന്ന് പാർട്ടിയിലേക്ക് വന്ന പ്രവർത്തകരെ സ്വീകരിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നുജുമുദ്ദീൻ അഹമ്മദ് അദ്ധ്യക്ഷനായി. ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് സി.കെ.ഗോപി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ മോഹൻദാസ് രാജധാനി, ജില്ലാ സെക്രട്ടറി പാറയ്ക്കൽ നിസാമുദ്ദീൻ, സുരേഷ് ലോറൻസ്, ഇ.യൂസഫ് കുഞ്ഞ്, ജില്ലാ വൈസ് പ്രസിഡന്റ് എം.വി.സോമരാജൻ മങ്ങാട്, സംസ്ഥാന കമ്മിറ്റി അംഗം സൂര്യ.എൻ.പിള്ള, കുണ്ടറ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. പാർട്ടിയിലേക്ക് വന്നവരെ ജില്ലാ പ്രസിഡന്റ് പതാക കൈമാറി സ്വീകരിച്ചു. അച്ചുമഠം ജവാദ് ഹുസൈൻ സ്വാഗതവും വാവപ്പള്ളി തൗഫീക്ക് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |