പുനലൂർ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ബസിൽ കടത്തിക്കൊണ്ടുവന്ന 7.400 കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി.
കോഴഞ്ചേരി വള്ളിക്കോട് വാഴമുട്ടം കിഴക്ക് പാലയ്ക്കൽ ഹൗസിൽ അനിൽ കുമാറിനെയാണ് (28, വിഷ്ണു) അറസ്റ്റ് ചെയ്തതത്. ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം. തെങ്കാശിയിൽ നിന്ന് തമിഴ്നാട് കോർപ്പറേഷന്റെ ബസിൽ കൊട്ടാരക്കരയിലെത്തിയ ശേഷം പത്തനംതിട്ടയിലെ വ്യാപാരിക്ക് കൈമാറാൻ കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. 10,000 രൂപയായിരുന്നു പ്രതിഫലം. പത്തനംതിട്ടയിലെ ഉടമയെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സൈസ് ചെക്ക്പോസ്റ്റ് സി.ഐ എസ്.ഷിജു അറിയിച്ചു. പ്രതിയെ അഞ്ചൽ റേഞ്ചിന് കൈമാറി.
ഇൻസ്പെക്ടർ എസ്.ബൈജു, പ്രിവന്റീവ് ഓഫീസർ പി.എ.അജയകുമാർ, സിവിൽ ഓഫീസർമാരായ എ.അജയകുമാർ, എസ്.ഹരിപ്രസാദ്, എച്ച്.രജീഷ്, വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |