ബീജിംഗ് : ചൈനയിൽ ഗ്വിഷൗ പ്രവിശ്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള കൽക്കരി ഖനിയിലുണ്ടായ തീപിടിത്തത്തിൽ 16 പേർ കൊല്ലപ്പെട്ടു. പാൻഷൗ നഗരത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം. അപകടത്തിന് പിന്നാലെ സമീപത്തെ ഖനികളിലെ പ്രവർത്തനങ്ങളും നിറുത്തിവച്ചു. ചൈനയിൽ സമീപകാലത്തായി കൽക്കരി ഖനികളിലെ അപകടങ്ങൾ വർദ്ധിച്ചതായാണ് കണക്ക്. ഫെബ്രുവരിയിൽ ഇന്നർ മംഗോളിയയിലെ കൽക്കരി ഖനി തകർന്ന് 53 പേർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |