ഒട്ടാവ: ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി നയതന്ത്ര ഭിന്നത വഷളായതിനിടെ രാജ്യത്ത് പ്രത്യക്ഷപ്പെട്ട ഇന്ത്യാ വിരുദ്ധ പോസ്റ്ററുകൾ നീക്കി കാനഡ. മൂന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കുന്ന പോസ്റ്ററുകളും ഇക്കൂട്ടത്തിലുണ്ട്. സറെയിലെ ഗുരുദ്വാരയിലാണ് ഇവ പ്രദർശിപ്പിച്ചിരുന്നത്. രാജ്യം ഖാലിസ്ഥാൻ ഭീകരവാദികളുടെ താവളമാകുന്നെന്നും ഇവരുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ തയാറാകുന്നില്ലെന്നുമുള്ള വിമർശനങ്ങൾ വ്യാപകമായതോടെയാണ് കാനഡയുടെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |